പേപ്പർ ബാഗ് ദിനം ആചരിച്ചു

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്കൂളിലും പരിസരത്തും പേപ്പർ ബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുകയും ഫ്രൈഡേ ക്ലീൻ അപ്പ് പരിപാടി ആചരിക്കുകയും, ബുക്ക് മാർക്കുകൾ ഗിഫ്റ്റ് ബാഗുകൾ എന്നിവയുടെ ക്രാഫ്റ്റ് വർക്ക് ഷോപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പേപ്പർ ഉപയോഗിക്കുന്നതിന്‍റെയും പ്രാധാന്യത്തിൽ…

Read More

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്. നിർമ്മിത ബുദ്ധി വിപ്ലവം ,അവസരങ്ങളും വെല്ലുവിളികളും എന്നതായിരുന്നു വിഷയം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 55 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പാലാ എം.എൽ.എ മാണി സി കാപ്പൻ സമ്മാനദാനം നിർവ്വഹിച്ചു. 500I,രൂപയും അനുമോദന പത്രവും ട്രോഫിയുമാണ് ലഭിച്ചത്. നെഹ്‌ല ഫാത്തിമ മാനന്തവാടി…

Read More

ഗുരുകുലത്തിൽ അനുമോദനസദസ്സും കോട്ടിംഗ് സെറിമണിയും സംഘടിപ്പിച്ചു

ദ്വാരക: ഉ ദ്യോഗ് യോജനാ മിഷന്റെ വയനാട് ജില്ലാ പഠനകേന്ദ്രമായ ദ്വാരക ഗുരുകുലം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ചെന്നൈ ജി.കെ.എം. മറൈൻ കോളേജിൽ പ്രായോഗിക പരിശീലനത്തിന് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ വിജയൻ കോട്ടിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ…

Read More

കരിങ്കുറ്റി ഗവ. വിഎച്ച് എസ്എസിൽ വിജയോത്സവവും കെട്ടിടോദ്ഘാടനവും മന്ത്രി കേളു നിർവഹിച്ചു

കരിങ്കുറ്റി : കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവ അനുമോദനവും കെട്ടിടോദ്ഘാടനവും പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ രണ്ട് ക്ലാസ് മുറികൾ, സ്റ്റാഫ് മുറി, ശുചിമുറി എന്നിവയടക്കം 241.70 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം റാമ്പും ടോയിലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യമുണ്ടെന്നും…

Read More

മാനന്തവാടി റൂസ കോളേജ്; അഫ്ലിയേഷൻ ലഭിച്ച രണ്ട് കോഴ്‌സുകളിലേക്ക് പ്രവേശന നടപടി ആരംഭിച്ചത് സ്വാഗതാർഹം: പി.ടി സിദ്ധീഖ്

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പ്രകാരം മാനന്തവാടി മണ്ഡലത്തിൽ 2018 ൽ അനുവദിക്കപ്പെട്ട മോഡൽ ഡിഗ്രി കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫ്ലിയേഷൻ ലഭിച്ച 5 കോഴ്സുകളിൽ നിന്ന് 2 എണ്ണത്തിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചത് സ്വാഗതാർഹമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്. അഫ്ലിയേഷൻ ലഭിച്ച മറ്റു കോഴ്‌സുകളിലേക്കും പ്രവേശനം നൽകണമെന്നും തൃശ് ലേ രിയിൽ കോളേജിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കോളേജ് നിർമാണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു….

Read More

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾ നൽകി

  വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ലൈബ്രറി അധികൃതർക്ക് കൈമാറി.ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം. മണികണ്ഠൻ ആമുഖ പ്രസംഗം നടത്തി.

Read More

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാവേദിയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ടി.എസ്.സുധീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിജു കുമാർ , പ്രധാനാധ്യാപിക കെ. സീമ , മദർ പി.ടി.എ പ്രസിഡൻ്റ് ‘ ഖമറുന്നിസ , എസ്.എം.സി ചെയർമാൻ കെ.ജെ സണ്ണി , വിദ്യാരംഗം കലാവേദി കൺവീനർ പാർവതിമാരാർ , എസ്.ആർ.ജി കൺവീനർ കെ.പി. ഷമീമ ,…

Read More

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചുണ്ടേൽ ആർ.സി.എൽ.പി സ്ക്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി, ആർ.സി. ഹൈസ്ക്കൂൾ മുൻ കായികാധ്യാപൻ ശ്രീ ജെറാൾഡ് റോഡ്രിഗ്സിൻ്റെ അനുസ്മരണാത്ഥം അദ്ദേഹത്തിൻ്റെ ഭാര്യയും, ആർ സി. ഹൈസ്ക്കൂൾ മുൻ ഹെഡ്മിസ്ട്രസുമായ ശ്രീമതി സോഫി ജോർജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്ക്കൂൾ അസി.മാനേജർ റവ.ഫാ.റോയ്സൺ ആൻ്റണി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാസി.പി.ജെ. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജൂലി കെ.പി എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ സലീം അരിമ്പ്ര, അസ്കർ അലി, ജോയി കെ.സി, ഗഫൂർ.പി.കെ എന്നിവർ നേതൃത്വം നല്കി.

Read More

അങ്കണവാടി കെട്ടിടത്തി‌ന് ശിലയിട്ടു.

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് പിതാവിന്റെ സ്മരണാർത്ഥം അങ്കണവാടിക്ക് ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. 20 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിക്കുക. അമ്പലകുന്ന്, കോളിച്ചൽ 16, കുന്നത്ത് തോട്ടം പ്രദേശവാസികളുടെ എറെ നാളത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കാൻ സാധിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ്…

Read More

ഹയര്‍ സെക്കന്‍ഡറി തുല്യത: ജില്ലയില്‍ പരീക്ഷയെഴുതുന്നത് 512 പേര്‍

സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ നിന്നും 512 പഠിതാക്കള്‍ പരീക്ഷ എഴുതും. ജൂലൈ 10 ന് ആരംഭിക്കുന്ന പരീക്ഷയില്‍ 179 പേര്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിഭാഗത്തിലും 333 പേര്‍ രണ്ടാം വര്‍ഷത്തിലുമായാണ് പരീക്ഷ എഴുതുന്നത്. ഇവരില്‍ 421 പേർ സ്ത്രീകളാണ്. 512 പഠിതാക്കളിൽ 98 പട്ടികവര്‍ഗ വിഭാഗക്കാരും 17 പട്ടികജാതി വിഭാഗക്കാരുമാണുള്ളത്. കല്‍പ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,…

Read More