വിത്ത് വിതച്ച് കുഞ്ഞു കരങ്ങൾ

വെൺമണി: പുതു തലമുറയ്ക്ക് അജ്ഞാതമായ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി 2025-2026 അദ്ധ്യയന വർഷത്തെ തനത് പ്രവർത്തനമായ കരനെൽകൃഷിക്ക്‌ പ്രാരംഭം കുറിച്ച് വെൺമണി.എ. എൽ .പി സ്ക്കൂളിലെ കുരുന്നുകൾ. കാവിൽ പാടം തറവാട്ടിലെ കാരണവരായ ശ്രീ. കേളു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ കെ. കെ. പ്രേമചന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് നെൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. പി ടി എ ഭാരവാഹികളും പ്രദേശവാസികളും ‘ പ്രവർത്തനത്തിൻ്റെ ഭാഗമായി.

Read More

വിദ്യാഭ്യാസ മുന്നേറ്റത്തിന് ബത്തേരി മികച്ച മാതൃക: രമേശ് ചെന്നിത്തല

ബത്തേരി : വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യങ്ങളായ പദ്ധതികളിലൂടെ എസ്എസ്എൽസി പരീക്ഷയിൽ വയനാട് ജില്ലയെ ആറാം സ്ഥാനത്ത് എത്തിക്കുന്നതിൽ ബത്തേരി മണ്ഡലത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്നുംഈ മേഖലയിൽ എംഎൽഎ നടത്തുന്ന പദ്ധതികൾ ഫലപ്രദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ. സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന ഫ്ളെയർ എം എൽ എ എക്സലൻസ് അഞ്ചാം വർഷ അവാർഡ് ദാനം ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു….

Read More

കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി.

പടിഞ്ഞാറത്തറ: ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പടിഞ്ഞാറത്തറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി. വിക്ടറി ഫെസ്റ്റ് എന്ന പേരിൽ ബാഫഖി സൗദത്തിൽ വച്ച് സംഘടിപ്പിച്ച സ്നേഹാദര പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എംകെ മമ്മൂട്ടി അധ്യക്ഷനായി. പരീക്ഷകളിൽ വിജയിച്ച ശാഖയിലെ എഴുപതോളം വിദ്യാർഥി വിദ്യാർഥിനികൾക്ക് എംഎൽഎ മൊമെന്റോ നൽകി…

Read More

മാഗസിൻ പ്രകാശനം ചെയ്തു മേരി മാതാ ആർട്സ് & സയൻസ് കോളേജിൽ അഭിമാനമുറപ്പിച്ച് ഡാർവോസ് യൂണിയൻ

മാനന്തവാടി: മേരി മാതാ ആർട്സ് & സയൻസ് കോളേജിലെ 2023-24ലെ ഡാർവോസ് കോളേജ് യൂണിയൻ പുറത്തിറക്കുന്ന മാസികയുടെ പ്രകാശനം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ ശ്രീ. രമേശ് ചെന്നിത്തല നിർവഹിച്ചു. ആദ്യ കോപ്പി കെ.എസ്.യു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ആതിൽ ന് കൈമാറി. ചടങ്ങിൽ യൂണിയൻ യൂണിവേഴ്സിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന ഷിജാസ് കൈപ്പാണി, ksu വയനാട് ജില്ല ജനറൽ സെക്രട്ടറി സിറാജ് , ഷാബിൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുവജനങ്ങളുടെ കഴിവുകൾക്കും കലാപാരമ്പര്യത്തിനും വേദിയൊരുക്കുന്നതിൽ യൂണിയന്റെ…

Read More

മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

താളൂർ : നീലഗിരി കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മഡ് ഫുഡ്‌ബോൾ മത്സരം ജൂലൈ 18 വെള്ളിയാഴ്ച നടന്നു. മാനേജിങ്ങ് ഡയരക്ടർ ഡോ. റാഷിദ്‌ ഗസ്സാലി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു , പ്രിൻസിപ്പൽ ഡോ. ബാലഷൺമുഖ ദേവി, കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, രാധിക എച്ച്. സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. കോളേജിൽ എല്ലാ വർഷവും നടത്തുന്ന മഡ് ഫുട്ബോൾ വിദ്യാർത്ഥികൾക്ക് മാനസികമായും ശരീരികമായും ഉന്മേഷം നൽകുന്നതും മറക്കാനാവാത്ത അനുഭവവും ആയി….

Read More

സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ

‏സ്മാർട്ടാണ് വെങ്ങപ്പളളിയിലെ അങ്കണവാടികൾ -11 അങ്കണവാടികൾ സ്മാർട്ടായി, 3 എണ്ണം ഉടനെ ആധുനികവത്കരിച്ച് സ്മാർട്ട് ആയിരിക്കുകയാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ. വെങ്ങപ്പള്ളി ഐസിഡിഎസിന് കീഴിൽ ആകെ പ്രവർത്തിക്കുന്ന 14 അങ്കണവാടികളിൽ 11 എണ്ണവും സ്മാർട്ട് അങ്കണവാടികളായി. ബാക്കി മൂന്ന് അങ്കണവാടികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കുട്ടികളുടെ ആദ്യകാല പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങളോടെയുള്ളതുമാണ് സ്മാർട്ട്‌ അങ്കണവാടികൾ. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ- ഔട്ട്‌ഡോർ കളി സ്ഥലം, ഹാൾ,…

Read More

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റിയും, പിങ്കി ടെക്സ്റ്റൈൽസ് പനമരവും സംയുക്തമായി പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രമേശൻ മാസ്റ്റർ യൂണിഫോം ഏറ്റുവാങ്ങി.ചടങ്ങിൽ കർഷകസംഘം വില്ലേജ് സെക്രട്ടറി ശൈലേഷ് കുമാർ,പ്രകാശൻ പിങ്കി, കർഷകസംഘം വില്ലേജ് കമ്മിറ്റി ട്രഷർ ടി അസൈനാർ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ, വൈസ് പ്രസിഡണ്ട് ശ്രീ ദിലീപ് എം ജി എന്നിവർ പങ്കെടുത്തു.

Read More

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ് പഠന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ഇത് അറിയിച്ചത്. ക്യാമ്പിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സര്‍വ്വേ പരിശീലനം കണ്ണൂര്‍ സർവകലാശാല വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ഷെറീന ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ വയനാട്…

Read More

മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ ഡോ. ജസ്റ്റി ജോസഫിന്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ വയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി. ഇൻഡോറിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലി ചെയ്ത് വരുന്നു. വടുവൻചാൽ കോട്ടൂരിലെ കർഷകനായ മുടകര – എം. പി. ജോസഫിൻ്റേയും സുൽത്താൻബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക എ.എം. ശോശാമ്മയുടേയും മകളാണ്. ഏക സഹോദരൻ ക്രിസ്റ്റി ജോസഫ് ( ഡേറ്റ…

Read More

അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.

കൽപ്പറ്റ:അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏജെ ഷാജി അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്ന ഡിപ്പാർട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകൾ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറo വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് വയനാട് ജില്ലാ ജന:സെക്രട്ടറി…

Read More