കാട്ടാനയെ കുളത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: കുള്ളൻ ആനയെ അയനിമല വനാതിർത്തിയിലെ കുളത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ ആനയുടെ ജഡം കണ്ടെത്തിയത്. ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്കുപ്പയിലും പരിസര പ്രദേശങ്ങളിൽ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയാണ് ചരിഞ്ഞതെന്നാണ് കരുതുന്നത്.

Read More

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

കേരള കർഷകസംഘം പനമരം വില്ലേജ് കമ്മിറ്റിയും, പിങ്കി ടെക്സ്റ്റൈൽസ് പനമരവും സംയുക്തമായി പനമരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രമേശൻ മാസ്റ്റർ യൂണിഫോം ഏറ്റുവാങ്ങി.ചടങ്ങിൽ കർഷകസംഘം വില്ലേജ് സെക്രട്ടറി ശൈലേഷ് കുമാർ,പ്രകാശൻ പിങ്കി, കർഷകസംഘം വില്ലേജ് കമ്മിറ്റി ട്രഷർ ടി അസൈനാർ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ, വൈസ് പ്രസിഡണ്ട് ശ്രീ ദിലീപ് എം ജി എന്നിവർ പങ്കെടുത്തു.

Read More

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ് പഠന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ഇത് അറിയിച്ചത്. ക്യാമ്പിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സര്‍വ്വേ പരിശീലനം കണ്ണൂര്‍ സർവകലാശാല വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ഷെറീന ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ വയനാട്…

Read More

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് ലൈറ്റ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് ലൈറ്റ് പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലട്ടും പ്രഖ്യാപിച്ചു. കാസർഗോഡ് കണ്ണൂർ വയനാട് ജില്ലകളിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് തുടരും കോഴിക്കോട് ജില്ലയിൽ നാളെ ഒഴികെയുള്ള ദിവസങ്ങളിൽ റെഡ് അലർട്ട് ആണ്. കോഴിക്കോട് നാളെ…

Read More

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു 118 പുതിയ രജിസ്ട്രേഷൻ പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവാസി മലയാളികളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ അംശദായത്തിൽ കുടിശ്ശിക വരുത്തിയ 82 പ്രവാസികൾ നിലവിലുള്ള…

Read More

ഇഞ്ചിക്കർഷകർക്ക് പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം

കൽപ്പറ്റ: വയനാട്ടിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കർഷകർക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കർണാടകയിലെ കൂർഗ്, മൈസൂരു, ഹാസൻ, ചാമരാജ്നഗർ, ഷിമോഗ ജില്ലകളിലും ഇഞ്ചിക്കൃഷിയിടങ്ങളെ രോഗം കടന്നാക്രമിക്കുകയാണ്. രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയുമാണ്. രോഗബാധയുള്ള ചെടിയുടെ വേരിലും കിഴങ്ങിലും പ്രത്യക്ഷത്തിൽ കുഴപ്പം കാണുന്നില്ലെങ്കിലും കനത്ത ഉത്പാദനനഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ. ഇഞ്ചിച്ചെടികളിൽ കിഴങ്ങിന്റെ വളർച്ചാഘട്ടത്തിലാണ് ഇലകളും തണ്ടും നശിക്കുന്നത്. ഇത് കിഴങ്ങിന്റെ വളർച്ച മുരടിക്കുന്നതിനിടയാക്കുമെന്ന് കർഷകർ പറയുന്നു….

Read More

വന്യമൃഗശല്യം; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം: കോണ്‍ഗ്രസ്

കല്‍പ്പറ്റ: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ ജനങ്ങല്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസ് നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, അതിശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. മേപ്പാടി താഞ്ഞിലോട്ട് നിവാസികള്‍ക്ക് നേരെ നടന്നത് മനുഷ്യത്വമില്ലാത്ത നടപടിയാണ്. സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ സര്‍ക്കാരും വനംവകുപ്പും സമ്പൂര്‍ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ വന്യമൃഗശല്യം രൂക്ഷമാകുകയും മനുഷ്യജീവനുകള്‍…

Read More

അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

കൽപ്പറ്റ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.വയനാട്ടിലും മഴയെ തുടർന്ന് ജാഗ്രതാ നിർദേശം നിലവിലുണ്ട്. ചുരൽമല പുന്നപ്പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത മണക്കിലെടുത്ത് മുണ്ടക്കൈചൂരൽമല പ്രദേശത്തേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. ഗോ സോൺ, നോ ഗോ സോൺ ഭാഗങ്ങളിലേക്ക് പ്രവേശനമില്ല. തോട്ടം മേഖലയിലേക്കും പ്രവേശനം വിലക്കി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ,…

Read More

തലപ്പുഴയിലെ കൂട്ടബലാൽസംഗം ; സംഭവം ഞെട്ടിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം-ഖദീജ.ടി

  തലപ്പുഴ: വിദ്യാർത്ഥിനിയെ ബലമായി മദ്യം നൽകി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം ഖദീജ ടി. പെട്ടന്ന് തന്നെ കുറ്റാരോപിതരെ പോലീസ് അറസ്റ്റ് ചെയ്തത് ആശാവഹമാണ്. എങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്തി കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നിഷേധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം അതിക്രമികൾക്കെതിരെ പൊതു സമൂഹവും നിയമ സംവിധാനങ്ങളും കർശന നിലപാട് സ്വീകരിക്കണമെന്നും ഖദീജ കൂട്ടിച്ചേർത്തു.

Read More

വയനാട്ടിൽ കൂട്ട ബലാത്സംഗ പരാതി:രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ്‌ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഇരുവരെയും മാനന്തവാടി കോടതിയിൽ ഹാജരാക്കും.

Read More