മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു

വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്.   പിടിച്ചെടുത്ത മരങ്ങൾ വരുംദിവസങ്ങളിൽ പൊതുലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങൾ മുറിച്ച് മാറ്റിയതിലൂടെ ഉണ്ടായ എണ്ണൂറോളം തടിക്കഷ്ണങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടിയിലുള്ള കട്ടപ്പൊക്ക ഡിപ്പോയിലാണ്…

Read More

കോക്രോച്ച് ജനതാ പാർട്ടി എന്ത്? എങ്ങനെ രൂപം കൊണ്ടു? പിന്നിൽ ആര്?

കാലാകാലങ്ങളായി ഒട്ടനവധി പ്രതിഷേധങ്ങൾക്കും വേറിട്ട സമര മാതൃകകൾക്കും സാക്ഷ്യം വഹിച്ച രാജ്യമാണ് ഇന്ത്യ. വിവിധ വിഷയങ്ങളിൽ ഭരണകൂടങ്ങളെ തിരുത്തിച്ച ചരിത്രമുള്ള നിരവധി യുവജന മുന്നേറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമ (സി എ എ) വിരുദ്ധ സമരത്തിൽ രാജ്യത്തെ കലാലയങ്ങൾ ഒന്നടങ്കം അണിനിരന്നത് ഇത്തരം ജനകീയ പ്രക്ഷോഭങ്ങളുടെ സമീപകാല ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. മുൻകാലങ്ങളിൽ തെരുവുകളിലാണ് സാധാരണയായി സമരങ്ങൾ പൊട്ടിപ്പുറപ്പെടാറുള്ളത്. ഒരു പ്രദേശത്ത് നിന്ന് തുടങ്ങി, പ്രമേയത്തിന്റെ തീവ്രത അനുസരിച്ച് പ്രതിഷേധം മറ്റു പലയിടങ്ങളിലേക്കും പടരുന്നതായിരുന്നു…

Read More

നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതലയേറ്റു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. എൽഡിഎഫിൽനിന്ന് എസി മൊയ്തീനും, എൻഡിഎയിൽനിന്ന് ബിബി ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌.   പ്രോടെം സ്പീക്കർ ജി സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വിഡി സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്….

Read More

ഉന്നത വിജയം വിദ്യാർത്ഥിയെ അനുമോദിച്ചു

പനമരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അന്തേവാസി അദില്‍ മുഹമ്മദ് ഡാനിഷിനെ ബദറുല്‍ ഹുദാ മാനേജ്‌മെന്റ് അനുമോദിച്ചു. സ്ഥാപനത്തിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി കൈമാറി. റഷീദുദ്ദീന്‍ ഷാമില്‍ ഇര്‍ഫാനി, ഷാഫി നൂറാനി രാമല്ലൂര്‍, നൗഫല്‍ അഹ്‌സനി പെരുന്തട്ട, ഇബ്രാഹിം സഖാഫി പനമരം തുടങ്ങിയവര്‍ പങ്കെടുത്തു. ബദറുല്‍ ഹുദാ അന്തേവാസികളില്‍ എസ്എസ്എല്‍സി എഴുതിയ എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി.

Read More

ലബോറട്ടറികളുടെ ലൈസന്‍സ് പുതുക്കുന്നതിന് നടപടി സ്വീകരിക്കണം: എംഎല്‍ഒഎ

കല്‍പ്പറ്റ: വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലബോറട്ടറികളുടെ ലൈസന്‍സ് പുതുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍(എംഎല്‍ഒഎ)ജില്ലാ സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍മൂലം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലബോറട്ടറികളുടെ ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മുട്ടില്‍ കോപ്പര്‍ കിച്ചന്‍ ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പ്രതാപ് വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്. വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷൈജു ആന്റണി…

Read More

നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ആഘോഷിച്ചു

തരിയോട്: കാപ്പുവയല്‍ നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഏബ്രഹാം കെ. മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഹാരിസ് നെന്‍മേനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ധനിഷ സുനില്‍, വിജയരാഘവന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ്, പഞ്ചായത്ത് ലൈബ്രറി സമിതി കണ്‍വീനര്‍ എം. ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥശാല സെക്രട്ടറി…

Read More

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ. യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നും എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ശിവ പ്രസാദ്, പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.   2026-27 അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം….

Read More

നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി ടി സിദ്ദിഖിന്റെ ഇടപെടല്‍

നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി ടി സിദ്ദിഖിന്റെ ഇടപെടല്‍; മഴക്കാലത്തിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം വേഗത്തില്‍ വിതരണം ചെയ്യാനും നടപടി കല്‍പ്പറ്റ: സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന്റെ ആദ്യ ഇടപെടല്‍. മഴ ശക്തമാകുന്നതിന് മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ നെല്ല് സംഭരണവും പൂര്‍ത്തിയാക്കാനും, കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം വേഗത്തില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കര്‍ഷകര്‍…

Read More

ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പരിശീലനവും നടത്തി

മാനന്തവാടി: അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിക്ഷോഭങ്ങളെയും ദുരന്തങ്ങളെയും ശാസ്ത്രീയമായി നേരിടാൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും കൈകോർത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും ആദ്യഘട്ട പരിശീലനവും സംഘടിപ്പിച്ചു. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണം, പ്രഥമശുശ്രൂഷകൾ എങ്ങനെ നൽകണം, രക്ഷാപ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാകാം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധർ നയിച്ച പരിശീലനമാണ് നടന്നത്. കാരിത്താസ്…

Read More

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം ആചരിച്ചു. ഡിസിസി ഓഫീസില്‍ ഛായാചിത്രത്തിന് മുമ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലടക്കം ലോകത്തെ ഏത് രാജ്യത്തോടും കിടപിടിക്കുന്ന നിലയിലേക്ക് ഇന്ത്യയെ വളര്‍ത്തിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും ജനാധിപത്യവും പടിപടിയായി ധ്വംസിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനെതിരായ പോരാട്ടത്തിന്റെ നാളുകളാണ് മുന്നിലുള്ളതെന്നും…

Read More