Headlines

    വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ മാറ്റിവെച്ച് കമ്മീഷൻ

    തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നൽകിയ അപേക്ഷ പരിഗണിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താത്കാലികമായി മാറ്റിവെച്ചു. കൂടുതൽ വിവരങ്ങളും വിശദീകരണങ്ങളും സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.   ഹിയറിംഗിനിടെ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയിൽ കെഎസ്ഇബിക്കെതിരെ കമ്മീഷൻ വിമർശനം ഉന്നയിച്ചു. പ്രതിസന്ധി നേരിടാൻ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമല്ലെന്നും മുൻകരുതൽ പദ്ധതികളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ.   ഇതിനിടെ…

    Read More

      കാറിനും വീടിനും തീപിടിച്ചു; ഒരാൾക്ക് പരിക്ക്

      മീനങ്ങാടി: കാക്കവയൽ കാറിനും വീടിനും തീപിടിച്ച് ഒരാൾക്ക് പരിക്ക്. കല്ലുപാടി കീരംവേലിൽ ബാലന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ബാലന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചിട്ടുണ്ട്. കാർ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.  

      Read More

        വയനാട് മെഡിക്കൽ കോളേജ് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപാരികൾ

        വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.മാനന്തവാടി ടൗണിൽ കോഴിക്കോട് റോഡിൽ ബാത്ത് റൂം സൗകര്യം ഏർപ്പെടുത്തണമെന്നും വ്യാപാര ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് എ.വി മാത്യം വിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമതി ജില്ലാ സെക്രട്ടറി പി.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം…

        Read More

          വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു

          മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ് സംഭവം മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ…

          Read More

            ആക്രമണകാരിയായ കടുവയെ പിടികൂടി

            വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി റെയിഞ്ച്, പൊൻകുഴി സെക്ഷൻ പരിധിയിൽ വരുന്ന ചിറമുല പ്രദേശത്ത് വളർത്തുമൃഗങ്ങളെ പലതവണ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി. ഉന്നതി കോളനിവാസികളുടെ പരാതിയേയും പ്രദേശത്തെ സാഹചര്യം വിലയിരുത്തിയതിന്റേയും അടിസ്ഥാനത്തിൽ, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ KFDHQ-3345/2026/CWW/WLI നമ്പർ ഉത്തരവ് പ്രകാരം കടുവയെ പിടികൂടുന്നതിനുള്ള പ്രത്യേക നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 2026 ജൂൺ 21-ന് കടുവ ആക്രമിച്ച് കൊന്ന പശുക്കിടാവിനെ ഉപയോഗിച്ച് ചിറമുല മേഖലയിൽ കൂട് സ്ഥാപിച്ചു….

            Read More

              രാഷ്ട്രീയ ജനതാദൾ സായാഹ്ന ധർണ നടത്തി

              കൽപറ്റ:പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഉദാരവൽക്കരണത്തിന്റെ മറവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് കൊടുത്തതിന്റെ ഭാഗമായിട്ടാണ് യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലക്കയറ്റം ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും എണ്ണവില കുറയ്ക്കാൻ കേന്ദ്രസർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ധർണ. ആർ.ജെ.ഡി. കൽപറ്റ…

              Read More

                കലാപരിശീലന കേന്ദ്രം വയനാട്ടിൽ ആരംഭിക്കണം: കെ പി സി സി സംസ്ക്കാര സാഹിതി

                കൽപറ്റ: സംസ്ഥാന സർക്കാർ കലാപരിശീലന കേന്ദ്രം വയനാട്ടിൽ ആരംഭിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംഗീതം, നൃത്തം നാടകം, ചിത്രകല നാടൻകലകൾതുടങ്ങിയവയുടെ ബിരുദ കോഴ്സുകളായി ഇത് ആരംഭിച്ചാൽ പഠനത്തിന് അന്യജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നഅവസ്ഥക്ക് പരിഹാരമാവുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സാംസ്കാരിക മന്ത്രിക്കും , ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകുന്നതിന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. ഡിസിസി…

                Read More

                  റിക്കവറിയുടെ പേരിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം

                  സുല്‍ത്താന്‍ ബത്തേരി: സ്വര്‍ണം വിറ്റതായി മോഷ്ടാവ് ചൂണ്ടിക്കാണിക്കുന്ന ജ്വല്ലറികളുടെ ഉടമകളെ റിക്കവറിയുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നത് പോലീസ് അവസാനിപ്പിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ ഡ്സിൽവർ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ താലൂക്ക് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജ്വല്ലറിയില്‍ വാങ്ങിക്കാത്തതും ബില്ലോ സിസിടിവി ദൃശ്യം ഉള്‍പ്പെടെ മറ്റ് തെളിവുകളോ ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ പേരിലാണ് വ്യാപാരികളെ പോലീസ് പ്രയാസപ്പെടുത്തുന്നത്. മോഷ്ടാവ് പറയുന്ന അത്രയും സ്വര്‍ണം സ്ഥാപനത്തില്‍നിന്ന് തൊണ്ടിമുതലായി റിക്കവറി ചെയ്യണമെന്ന് ശഠിച്ച് വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഈയിടെ ബത്തേരിയിലെ ഒരു വ്യാപാര…

                  Read More

                    വായന പക്ഷാചരണ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു.

                    പള്ളിക്കുന്ന് :പള്ളിക്കുന്ന് എൽ എം എച്ച് എസ് എസിലെ വായന പക്ഷാചരണ പ്രവർത്തനങ്ങൾ ഗുരുകുലം കോളജ് പ്രിൻസിപ്പലും, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറുമായ ഷാജൻ ജോസ് ഉദ്ഘാടനം ചെയ്തു. മികച്ച ലൈബ്രറി പ്രവർത്തകനുള്ള കെ ഗോവിന്ദൻ സ്മാരക പുരസ്‌കാരം നേടിയ അധ്യാപകൻ ഷാജനെ പ്രധാനാധ്യാപകൻ റോയ് വിൻസൻ്റ് പൊന്നാട അണിയിച്ചു.   എസ് എസ് എൽസി പരീക്ഷയിൽ 100% നേടിയ മുഴുവൻ കുട്ടികളേയും യോഗത്തിൽ മെഡലുകൾ നൽകി അനുമോദിച്ചു. മാനേജ്മെൻ്റ് പ്രതിനിധിയായ ഫാ. അജിത് മുഴുവൻ…

                    Read More

                      യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

                      പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നമ്പർ 153-ന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 23-ന് യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. പ്രശസ്ത യോഗ പരിശീലകയായ സുനിത എ. പി. ക്ലാസുകൾക്ക് നേതൃത്വം നൽകി. യോഗയുടെ പ്രാധാന്യം, ദിനചര്യയിൽ യോഗയുടെ പങ്ക്, വിവിധ യോഗാസനങ്ങളുടെ ആരോഗ്യഗുണങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി. തുടർന്ന് പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം…

                      Read More