Headlines

സിബിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കൽപറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നു സിബിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൽപറ്റ ഫൊറോന വികാരി ഫാ. ബിജു കോയിക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർഥികൾ സ്കൂളിൻ്റെ അഭിമാനമായി…

Read More

ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സ മേപ്പാടി: ജില്ലയിൽ ഷിഗല്ല വയറിളക്കരോഗം പടരുന്ന സാഹചര്യത്തിൽ സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശു രോഗ വിഭാഗം. പനി, ഛർദ്ദി, വയറുവേദന, വയറിളക്കം, മലത്തിൽ രക്തവും കഫവും പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ജൂൺ മാസം 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ 2 മണി വരെ ഹോസ്പിറ്റലിൽ വെച്ച്…

Read More

കാട്ടികുളത്ത് കാട്ടാന അക്രമത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തണം : മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: കാട്ടികുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും വനംവകുപ്പുദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും നോർത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. റാപ്പിഡ് റെസ്പോൺസ് ടീം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു…

Read More

പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണു.

പെരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു . ഇന്ന് രാവിലെ 5 മണിയോട് കൂടെ ആണ് കുറ്റൻ മരം പേരിയ 37ൽ മാനന്തവാടി കണ്ണൂർ റോഡിലേക്ക് മറഞ്ഞു വീണത് കൊട്ടിയൂർ ക്ഷേത്ര ഉത്സവ സമയം ആയതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു മാനന്തവാടി അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി 1 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മരം മുറിച്ചു മാറ്റി ഗതാഗത തടസം ഒഴിവാക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഒ.ജി….

Read More

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഒരു പവന് സ്വർണ്ണത്തിന്റെ വില 1,09, 320 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 360 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില…

Read More

ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; പനമരം സ്കൂളിൽ വേറിട്ട പ്രവചന മത്സരം

പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ‘ചലഞ്ചേഴ്സ് ക്ലബ്ബ്’. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്. സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ…

Read More

ടി. പോക്കർ സാഹിബ് അനുസ്മരണം നടത്തി

മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന നേതാവായിരുന്ന തമ്മട്ടാൻ പോക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാർട്ടിയോടുള്ള അചഞ്ചലമായ കൂറും ത്യാഗസന്നദ്ധതയും പോക്കർ സാഹിബിനെ പ്രവർത്തകർക്കിടയിൽ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയതായി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും സൗമ്യമായ പെരുമാറ്റവും യോഗത്തിൽ എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ സമർപ്പണബോധവും മാതൃകാപരമായ പ്രവർത്തനശൈലിയും പുതിയ തലമുറയിലെ പ്രവർത്തകർക്ക് പ്രചോദനമാണെന്നും നേതാക്കൾ അനുസ്മരിച്ചു. അനുസ്മരണ…

Read More

‘വയോമിത്ര’ മാനസിക പരിശീലന പരിപാടി സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി തലപ്പുഴ, ആയുഷ്ഗ്രാമം പദ്ധതി, ഹർഷം ആയുർവേദ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പ്രത്യേക ശാരീരിക മാനസിക പരിശീലന പരിപാടി “വയോമിത്ര” കുളത്താട പകൽവീട്ടിൽ വെച്ച് സംഘടിപ്പിച്ചു.മെഡിക്കൽ ഓഫീസർ ഡോ. കല വി. സ്വാഗതം ആശംസിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു സന്തോഷ് അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ വി.കെ…

Read More

ചുരം ബൈപാസ്; അനാസ്ഥ അവസാനിപ്പിക്കണം: ആക്ഷൻ കമ്മിറ്റി

വൈത്തിരി: ചുരത്തിൽ യാത്രാ ദുരിതം അനുദിനം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ) യാഥാർഥ്യമാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റി കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബൈപാസ് നിർമിക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ രണ്ടു തവണ നൽകിയ ടെൻഡർ കാൻസൽ ചെയ്യുകയും മൂന്നാമത് വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുകയുമാണ്. കഴിഞ്ഞ ഏപ്രിൽ 6 ന് ടെൻഡർ അപേക്ഷയുടെ സമയപരിധി കഴിഞ്ഞങ്കിലും തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണന്ന്…

Read More

എസ് കെ എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു

കൽപ്പറ്റ: മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ യൂണിറ്റ് തലങ്ങളിൽ സജീവമാക്കാനും ക്യാമ്പയിനിൻ്റെ ഭാഗമായി മുഴുവൻ യൂണിറ്റുകളിലും മൊമെന്റം സർട്ടിഫിക്കറ്റ് കോഴ്സ് പൂർണമായും നടപ്പിലാക്കാനും മുഴുവൻ യൂണിറ്റുകളെയും സമാർട്ട് അദാലത്തിലും ഫീൽഡ് അദാലത്തിലും പങ്കെടുപ്പിക്കാനും ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ക്യാമ്പയിൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സമിതി എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി ഉത്ഘാടനം നിർവ്വഹിച്ചു. SKSSF സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ…

Read More