ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ പങ്കെടുത്തത് 307 കുടുംബങ്ങൾ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ 307 കുടുംബങ്ങൾ പങ്കെടുത്തു. ഫേസ് 1 പട്ടികയിലുള്ള 149 കുടുംബങ്ങളും ഫേസ് 2എ പട്ടികയിൽ ഉൾപ്പെട്ട 59 കുടുംബങ്ങളും ഫേസ് 2ബി പട്ടികയിൽ ഉൾപ്പെട്ട 44 കുടുംബങ്ങളും വായ്പകളുടെ വിവരങ്ങളുമായി അദാലത്തിൽ എത്തി. ഇവർക്ക് പുറമെ ഗുണഭോക്തൃ പട്ടികയിലുള്ള 55 കുടുംബങ്ങൾ തങ്ങളുടെ വായ്പകൾ സംബന്ധിച്ച് പുതിയ അപേക്ഷകളും നൽകി. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകൾ…
