ഡോ ശാഫി പുൽപാറയെ ബദ്റുൽഹുദ ആദരിച്ചു

    പനമരം:കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി യിൽ നിന്ന് കൊമേഴ്സ് വിഷയത്തിൽ പി എച്ച് ഡി ചെയ്ത് ഡോക്ടറേറ്റ് നേടിയ പ്രിയ സുഹൃത്തും ബദ്റുൽ ഹുദയുടെ സഹകാരിയും ആയ DR മുഹമ്മദ് ഷാഫി പുൽപ്പാറ(കൽപ്പറ്റ)ക്ക് ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി ഐ സി എഫ് ദുബൈ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുസലാം സഖാഫി വെള്ളലശ്ശേരി പൊന്നാട അണിയിച്ചു, ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി, മാനേജർ നസീർ കൊട്ടത്തറ, സെക്രട്ടറി ഇബ്രാഹിം സഖാഫി പി കെ, ക്യാമ്പസ് ഇൻ…

    Read More

      സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

      കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി കോടതി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.     മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു…

      Read More

        തുരങ്ക പാത പണി നടക്കുന്ന കള്ളാടി ദുരന്ത മേഖല വിദഗ്ധ സമിതി സന്ദർശിച്ചു

        വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി. തുരങ്കപാത നിർമാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി…

        Read More

          നിർധന വൃക്കരോഗികൾക്ക് കൈത്താങ്ങായി പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ‘കിഡ്നി കെയർ’; മാതൃകയായി പോൾ വി. ടോം

          പുൽപ്പള്ളി: സാമ്പത്തിക ബുദ്ധിമുട്ട് മൂലം ദുരിതമനുഭവിക്കുന്ന നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം എത്തിക്കുന്നതിനായി പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കിഡ്നി കെയർ ചാരിറ്റബിൾ ട്രസ്റ്റ്’ കാരുണ്യത്തിന്റെ പുതിയ മാതൃകയാകുന്നു. റോട്ടറി ക്ലബ് മുൻ പ്രസിഡന്റും മരകാവ് സ്വദേശിയുമായ പോൾ വി. ടോമിന്റെ ആശയത്തിൽ നിന്നുമാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്.     തന്റെ പിതാവ് ടോമി വടക്കാഞ്ചേരിക്ക് വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ്, സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന…

          Read More

            ആംബുലൻസ് സ്ട്രോബ് ലൈറ്റുകളുടെ ദുരുപയോഗം; ഹൈക്കോടതി ഇടപെട്ടു

            വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകള്‍ മറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരം ലൈറ്റുകള്‍ അത്യാഹിത വാഹനങ്ങളില്‍ ഒഴികെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.   വാഹന…

            Read More

              ലോകകപ്പ് ഫുട്ബോളിന്റെ ആവേശക്കടലിൽ വനിതകളും

              സുൽത്താൻ ബത്തേരി: ലോകം ഒരു പന്തിന് പിന്നാലെ ഒരു പന്തായി ഉരുളുമ്പോൾ വയനാട്ടിലും ആ ആവേശം ഒട്ടും ചോരാതെ പന്തുരുളും. ലോകകപ്പ് ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും നേതൃത്വത്തിൽ ഇന്ന് (15.07.2026) ബത്തേരി നഗരസഭ ടൗൺ ഹാളിൽ വച്ച് ലോകകപ്പ് ഫുട്ബോൾ മാച്ച് സ്ക്രീനിംഗ് സംഘടിപ്പിക്കുന്നു.   പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫുട്ബോൾ ആവേശത്തിമിർപ്പിൽ ഇനി സ്ത്രീകളും പങ്കാളികളാകും. മെസ്സിയുടെയും, ഹാരി കെയ്ൻ്റെയും,…

              Read More

                ടൂറിസം കേന്ദ്രങ്ങൾ അനാവശ്യമായി അടച്ചിടുന്നത് ഒഴിവാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.

                കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. റെഡ് അലർട്ടിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴ മാറിയ സാഹചര്യത്തിൽ എടക്കൽ ഗുഹ, കുറുവ ദീപ് ഒഴികയുള്ള സ്ഥലങ്ങളിലെ നിരോധനം പിൻവലിച്ചു. എടക്കൽ ഗുഹയിലെയും കുറുവ ദീപിലെയും നിരോധനം പിൻവലിക്കുന്നതിന് ജില്ലാ ഭരണഗൂഡത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിലും അനാവശ്യമായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിലും യോഗം ശക്തമായി പ്രതിക്ഷേധിച്ചു….

                Read More

                  കള്ളാടി ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം ധനസഹായം ഉത്തരവായി

                  കൽപറ്റ : കള്ളാടി തുരങ്ക പാത ടണൽ ഫേസ് 3 ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സഹായം അനുവദിച്ച് ഉത്തരവായി. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് പരുക്കിന്റെ സ്വഭാവം അനുസരിച്ച് 2 ലക്ഷം രൂപ വരെയും ചികിത്സാ സഹായം അനുവദിച്ചുമാണ് ഉത്തരവ്.

                  Read More

                    ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക്

                    കോട്ടത്തറ സെന്റ് യുപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമായി എല്ലാ കുട്ടികൾക്കും ബിയോണ്ട് ദ ബസ് ബാഡ്ജ് നൽകി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ അഭിനന്ദിന് ബാഡ്ജ് നൽകി പിടിഎ പ്രസിഡന്റ് വിൽസന്റെ പാറയിൽ നിർവഹിച്ചു.

                    Read More

                      ജി.എച്ച്.എസ് കുറുമ്പാല ലിറ്റിൽ കൈറ്റ്സ് സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി.

                      കുപ്പാടിത്തറ : മികവാർന്ന ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവൺമെന്റ് ഹൈസ്കൂൾ. പൊതു വിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് പുരസ്കാര പട്ടികയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം കരുത്ത് തെളിയിച്ചത്. സംസ്ഥാനത്തെ 2248 യൂണിറ്റുകളിൽ നിന്നാണ് മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം കുറുമ്പാലയ്ക്ക് ലഭിക്കുന്നത്.രണ്ട് ലക്ഷം ര‍ൂപയ‍ും ഫലകവ‍ും പ്രശസ്‍തി പത്രവ‍ും അടങ്ങ‍ുന്ന പ‍ുരസ്കാരം…

                      Read More