അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയുമായി എക്സൈസ്

പൊൻകുഴി -: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സ്പെഷ്യൽ ഡ്രൈവിന്റെ “ഓപ്പറേഷൻ 2.0 യുടെ ഭാഗമായി അന്തർ സംസ്ഥാന അതിർത്തികളിൽ കർശന പരിശോധനയുമായി എക്സൈസ്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് സ്പെഷ്യൽ സ്‌ക്വാഡും,കർണാടക പോലീസും, കർണാടക വനം വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തി. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ….

Read More

താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കർ മരിച്ച നിലയിൽ

താമരശ്ശേരി: ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി പോലീസും, കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശി ഹമീദ് (65) എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്.

Read More

സൊലസ് വയനാട് സ്നേഹാർദ്രമായി സംഗീത വിരുന്ന് മാർച്ച് 28 ന്

കൽപ്പറ്റ. : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി സേവന സന്നദ്ധതയോടെ 18 വർഷമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒമ്പത് ക്രേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൊലസ് 18 വയസ്സിന് താഴെയുള്ള 7000 ത്തിൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സാന്ത്വനവുമായി നിരന്തരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.   സൊലസ്സിന്റെ പ്രവർത്തനങ്ങൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിനുമായി നടത്തുന്ന സ്നേഹാർദ്രമായി 2026 മാർച്ച് 28…

Read More

വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.   മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാർത്താക്കുറിപ്പില്‍ അറിയിച്ചു.   വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകർ എന്നിവർക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സെക്രട്ടറി വ്യക്തമാക്കി….

Read More

സ്കൂൾ കായിക താരങ്ങൾക്ക് ജേഴ്സി കൈമാറി

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള ജേഴ്സികൾ കൈമാറി. പനമരത്തെ പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനമായ ലൈഖ ജ്വല്ലറിയാണ് ജേഴ്സികൾ സ്പോൺസർ ചെയ്തത്. സ്കൂളിൽ നടന്ന ചടങ്ങിൽ ലൈഖ ജ്വല്ലറി മാർക്കറ്റിംഗ് മാനേജർ ദീപക് എം.ആർ, സ്കൂൾ എച്ച്.എം ഷീജ ജെയിംസ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ സൈക്കിൾ പോളോ താരങ്ങളായ നെസ്‌ല വി, ആൽവിൻ ആർ എന്നിവർ ജേഴ്സികൾ ഏറ്റുവാങ്ങി.കായികരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാ ഹനമേകുക എന്ന ലക്ഷ്യത്തോ ടെയാണ്…

Read More

കേരള – കർണ്ണാടക എക്‌സൈസ് പോലീസ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു

മാനന്തവാടി: 2026 കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് അബ്കാരി / എൻ ഡി പി എസ്, കോട്പ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വയനാട് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള / കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളിലെ എക്സൈസ് / പോലീസ് /ഫോറസ്റ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റ് കോൺഫറൻസ് ഹാളിൽ 26/03/26 രാവിലെ 11:30 ന് നടന്നു. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ. സതീഷ്‌കുമാർ. പി. കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട്…

Read More

യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി

യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി   ബി ജെ പി-സി പി എം ഡീലിന് കേരളത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും   സുല്‍ത്താന്‍ബത്തേരി: യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി അമ്പലവയലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു…

Read More

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.; സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും. അന്തിമപട്ടിക…

Read More

താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലുള്ള കൊക്കയിൽ വീണ് മരണം

താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷിബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. ഷറഫുദ്ദീൻ, കെ. ഷാഹുൽഹമീദ്, ദീപു കെ.ആർ…

Read More

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം തുടങ്ങി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും ഉൾപ്പെടുന്നു.   ഈ സീസണിലെ ആദ്യ യാത്രകൾ മാർച്ച് 28-ന് ആരംഭിക്കും. ആഡംബര കപ്പലായ നെഫർറ്റിട്ടിയിലെ കടൽ യാത്രയും മൂന്നാർ സന്ദർശനവുമാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കൊല്ലത്ത് നിന്നും എ.സി ബസ്സിൽ എറണാകുളത്ത് എത്തി…

Read More