Headlines

    ബദ്റുൽ ഹുദയിൽ വായനാ ദിനാചരണം നടത്തി പ്രസ് ഫോറം ഭാരവാഹികൾക്ക് ആദരം

    പനമരം: ദേശീയ വായനാ ദിനത്തിന്റെ ഭാഗമായി ബദ്റുൽ ഹുദയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു പി ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ ഒ എം തരുവണ ഉൽഘടനം ചെയ്തു പനമരം പ്രസ് ഫോറം പ്രസിഡന്റ് റസാഖ് പച്ചിലക്കാട് സെക്രട്ടറി മൂസ കൂളിവയൽ എന്നിവരെ ചടങ്ങിൽ ഒ എം തരുവണ മെമന്റോ നൽകി അനുമോദിച്ചു മാനേജർ നസീർ കൊട്ടത്തറ നൗഫൽ അഹ്സനി ഹാഫിൾ ഉമ്മർ ഫറൂഖ് സഖാഫി എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികൾക്ക് ബുക്ക് ടെസ്റ്റ് മത്സരം നടത്തി

    Read More

      വയനാടിനെ കരുതിയ ബഡ്ജറ്റ്: ഐ സി ബാലകൃഷ്ണൻ

      സുൽത്താൻബത്തേരി: വയനാട്ടിൽ പട്ടികവർഗ്ഗ സർവകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവും അതിനായി 50 കോടി രൂപ അനുവദിച്ചതും ആദിമവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്തുപകരും.വയനാട് പാക്കേജിൽ മൈസൂർ നഞ്ചങ്കോട് നിലമ്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് പലകുറി ആവശ്യപ്പെട്ടിട്ടും പണമില്ലെന്നു പറഞ്ഞ് അനുവദിക്കാതിരുന്ന സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും, കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയെ പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികളും, ദേശീയ അന്തർദേശീയ തലത്തിൽ…

      Read More

        കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നിർവഹിച്ചു.

        കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ക്ഷീരകർഷകനായ  അബ്രഹാം പുന്നകൊമ്പിൽ ന്റെ ഫാമിൽ വെച്ച് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ സുധാകരൻ നിർവഹിക്കുന്നു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ തോക്കൻ അധ്യക്ഷത വഹിച്ചു

        Read More

          വായനാദിനാനാചരണം നടത്തി

          കാപ്പും ചാൽ:ഡബ്ല്യു എം ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളവിഭാഗത്തിന്റെയും കോലായ സാംസ്കാരികവേദിയുടെയും ആഭിമുഖ്യത്തിൽ ‘നവവായനയുടെ സാംസ്കാരികപരിസരങ്ങൾ ‘ എന്ന വിഷയത്തിൽ ടോക്ക് സെഷൻ സംഘടിപ്പിച്ചു.കഥാകൃത്തും,അധ്യാപകനുമായ ഡിന്നു ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.വകുപ്പധ്യക്ഷൻ ഡോ .കെ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപിക അലീന തോമസ് സ്വാഗതം പറഞ്ഞു.പുതിയ കാലത്തെ വായനാ അഭിരുചി പങ്കു വെയ്ക്കാൻ സെഷൻ പര്യാപ്തമായി.

          Read More

            ബജറ്റ്‌; ജില്ലയ്‌ക്ക്‌ സമ്പൂർണ്ണ അവഗണന: സിപിഐ എം

            വയനാടിന്റെ ജീവൽ പ്രശ്‌നങ്ങളൊന്നും തൊടാതെ ബജറ്റിൽ ജില്ലയെ പൂർണമായും അവഗണിച്ചതായി സപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ വർഷങ്ങളായി തുടരുന്ന വയനാട്‌ പക്കേജിന്‌ തുക വകയിരുത്തിയിട്ടില്ല. മുണ്ടക്കൈ–ചൂരൽമല ദുരന്തപുനരധിവാസത്തിൽ നിലപാട്‌ പറയാൻപോലും സർക്കാർ തയ്യാറായില്ല. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുടരുമോയന്നതിൽ വ്യക്തതയില്ല. വയനാട്‌ മെഡിക്കൽ കോളേജിനെ പൂർണമായും അവഗണിച്ചു. മാന്തവാടി അന്പുകുത്തിയലെ സ്ഥലം മെഡിക്കൽ കോളേജിനായ്‌ ഏറ്റെടുക്കുന്നതിൽ മ‍ൗനമാണ്‌. വയനാടിന്റെ യാത്രാദുരിതത്തിന്‌ ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയിൽ– കള്ളാടി–മേപ്പാടി തുരങ്കപാതയെക്കുറിച്ച്‌ ബജറ്റിൽ പരാമർശംപോലുമില്ല. കിഫ്‌ബിയിയിൽ…

            Read More

              വയനാട് സർവ്വകലാശാലക്ക് 50 കോടി ബഡ്ജറ്റിൽ വകയിരുത്തിയ യു.ഡി.എഫ് സർക്കാരിനെ കർമ്മസമിതി അഭിനന്ദിച്ചു.

              കൽപ്പറ്റ : വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ വയനാട് പട്ടികവർഗ്ഗ സർവകലാശാല പ്രഖ്യാപിക്കുകയും അതിനായി 50 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്ത യു.ഡി.എഫ് സർക്കാരിനെ സർവ്വകലാശാല കർമ്മസമിതി അഭിനന്ദിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും കൽപ്പറ്റ എം.എൽ.എയും കൃഷിമന്ത്രിയുമായ അഡ്വക്കേറ്റ് ടി സിദ്ദീഖിനെയും എം.എൽ എമാരായ ഐ.സി ബാലകൃഷ്ണൻ ,ഉഷ വിജയൻ എന്നിവരെയും പട്ടികവർഗ്ഗ സർവകലാശാലയ്ക്കായി ഇടപെടൽ നടത്തിയ പ്രിയങ്ക ഗാന്ധി എം പി യെയും അഭിനന്ദിക്കുന്നതായി കർമ്മസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്…

              Read More

                വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്

                വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇതുപോലെ പഠിക്കാനും കണ്ടെത്താനും വഴികാട്ടാനും നേതൃത്വം നല്‍കിയ സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.   ഗോത്രവര്‍ഗ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയതിന് തെളിവാണ് ബജറ്റില്‍ വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും തുടങ്ങാനുള്ള തീരുമാനം. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ…

                Read More

                  വായനാവാരാചരണത്തിന് തുടക്കം കുറിച്ചു

                  തോണിച്ചാൽ : എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വായനാദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ് ‘വായനത്തൊട്ടിലിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബ്രദർ ജോർജ്ജ് എം എം ബി അധ്യക്ഷത വഹിച്ചു. സി. സിൻസി, സി.ജോഫി, കുമാരി.അലിന്റ, മാസ്റ്റർ നിയാസ് എന്നിവർ പ്രസംഗിച്ചു.വായനാദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ‘കണ്ടെത്താം കൂട്ടിച്ചേർക്കാം’, ‘സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ’ എന്നീ പരിപാടികളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

                  Read More

                    കർഷകരെ ചേർത്തുപിടിച്ച ബജറ്റ്: സ്വതന്ത്ര കർഷക സംഘം

                    കൽപ്പറ്റ: ആദ്യ യു.ഡി.എഫ് ബജറ്റ് കർഷക സൗഹൃദമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് പറഞ്ഞു. സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി നൽകിയ 35 ഇന നിവേദനത്തിലെ മിക്ക ആവശ്യങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശന് അദ്ദേഹം അഭിനന്ദിച്ചു.

                    Read More

                      അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

                      കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ. ആദിത്യയെ കാമുകൻ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അമ്മ ഉദയ 15ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവം…

                      Read More