എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേഷൻ സമർപ്പണം നടന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ജില്ലാ കമ്മിറ്റിയംഗം അഡ്വ:കെ എ അയ്യൂബ് എന്നിവരെ നേതൃത്വത്തിലാണ് നോമിനേഷൻ സമർപ്പിച്ചത്. മണ്ഡലത്തിലെ വിവിധ ജനപ്രശ്നങ്ങൾ പരിഹരിക്കുകയും വികസന…

Read More

സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി

കൊച്ചി: സീറ്റ് ബുക്ക് ചെയ്‌തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂർ -തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കാത്തുനിന്നവരെ കയറ്റാതെ പോയത്.   നാട്ടുകാരെത്തി ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചതോടെയാണ് ബസ് തിരിച്ചുവിളിച്ചത്. മൂവാറ്റുപുഴയിലെത്തിയ ബസ്, 40 കിലോമീറ്റർ തിരിച്ചോടി പെരുമ്പാവൂർ സ്റ്റാൻഡിലെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.   ഏഴ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരിൽ നിന്നും സീറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു മണി കഴിഞ്ഞിട്ടും…

Read More

പള്ളിക്കുന്ന് റോഡുപണി തടഞ്ഞ സി പി എം നടപടിയിൽ പ്രതിഷേധം

വെണ്ണിയോട്: ടി സിദ്ധിഖ് എം എൽ എ 49 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 38 ലക്ഷം രൂപയും അനുവദിച്ച് പണി ആരംഭിച്ച റോഡുപണി രാഷ്ട്രീയ കാരണങ്ങളാൽ തടഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സി പി എം ന്റെയും ഇടതുപക്ഷക്കാരുടെയും നടപടിയിൽ യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. റോഡുപണി നടക്കുമ്പോൾ ഒളിഞ്ഞ് തടസ്സം സൃഷ്ടിച്ചവർഇന്ന് പ്രത്യക്ഷത്തിൽ ഇറങ്ങിയത് ജനംപ്രതിഷേധത്തോടെയാണ് കാണുന്നത്. വികസന വിരോധികളെ ജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുള്ള…

Read More

യു ഡി എഫ് സ്ഥാനാർഥി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

മാനന്തവാടി:മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഭരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ തിങ്കളാഴ്ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌. മാനന്തവാടി യു ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും നേതാക്കളും പ്രവർത്തകരുമൊരുമിച്ച് പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌.ഡി.സി സി പ്രസിഡണ്ട് ടി.ജെ.ഐസക്, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പടയൻ മുഹമ്മദ് കൺവീനർ അഡ്വ. എൻ.കെ. വർഗ്ഗീസ്, എന്നിവരോടൊപ്പമാണ് ഉഷ വിജയൻ വരണാധിക്ക് മുൻപാകെ…

Read More

ജുനൈദ് കൈപ്പാണിയെ ആദരിച്ചു

മാനന്തവാടി:തദ്ദേശസംവിധാനവുമായി ബന്ധപ്പെട്ട അക്കാഡമിക് മേഖലകളിൽ നൽകിയ സംഭാവനകൾ മുൻ നിർത്തി വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുൻ ചെയർമാനായ ജുനൈദ് കൈപ്പാണിയെ ന്യൂറോനെറ്റ് ആദരിച്ചു. അധികാരവികേന്ദ്രീകരണവും ഗ്രാമീണ ആസൂത്രണവുമായി ബന്ധപ്പെട്ട് മൗലികമായ നിരീക്ഷണങ്ങൾ മൂന്നോട്ട് വെക്കുന്ന വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥത്തിന്റെ കർത്താവുകൂടിയായ ജുനൈദ് കൈപ്പാണിയുടെ പൊതുരംഗത്തെ ക്രിയാത്മക സാന്നിധ്യം ശ്രദ്ധേയമാണ്. സംസ്ഥാന തലത്തിൽ ന്യൂമറിക്കൽ സ്റ്റഡീസിൽ പരിശീലനം നൽകുന്ന പ്രമുഖ സ്ഥാപനമാണ് ന്യൂറോ നെറ്റ്. നാലാംമൈൽ ജ്യോതിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിജു പച്ചിരിയൻ…

Read More

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാർച്ച്‌ 24ന് ഫോം 12 നല്‍കണം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാർച്ച്‌ 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വി എഫ് സി സജ്ജീകരിക്കും. ഫോം 12 ൽ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം.   ഇലക്ഷൻ ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കായി എസ്.കെ.എം.ജെ സ്‌കൂളില്‍ പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും.

Read More

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 24 മുതല്‍

നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം പരിശീലനം മാര്‍ച്ച് 24 മുതല്‍ ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം.   കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 26ന് കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: സ്വീപിന്റെ ഭാഗമായി ട്രക്കിങ്ങും ഫ്ലാഷ് മോബും

ജില്ലയിലെ വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കുറുമ്പലാക്കോട്ടയിലേക്ക് ട്രെക്കിംഗ് സംഘടിപ്പിച്ചു. വിനോദസഞ്ചാരികളുടെ വലിയ പങ്കാളിത്തം പരിപാടിയെ നിറക്കൂട്ടാക്കി. അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്നും പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് വോട്ടർ പ്രതിജ്ഞ ചൊല്ലി.

Read More

അമ്പമ്പോ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്! ഈ മാസം കുറഞ്ഞത് ₹24,240, വാങ്ങാന്‍ ഇതിലും നല്ല അവസരം വേറെയില്ല

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,835 രൂപയും പവന് 1,02,680 രൂപയുമായി.   മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്നിന് സ്വര്‍ണവില 1,26,920 രൂപയായിരുന്നു, 24,240 രൂപയുടെ കുറവാണ് ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം 445 രൂപ താഴ്ന്ന് 10,550 രൂപയായി. പവന്‍ വില 84,400 രൂപ. 14 കാരറ്റിന് ഗ്രാമിന് 345 രൂപ…

Read More

ടി സിദ്ധിഖിനെ അനുഗ്രഹിച്ച് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവ്

കല്‍പ്പറ്റ: യു ഡി എഫ് സ്ഥാനാര്‍ഥി ടി സിദ്ധിഖിനെ അനുഗ്രഹിച്ച് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവ്. അഭിവന്ദ്യ പിതാവ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് അതിരൂപത വൈത്തിരി മുതല്‍ ചുണ്ടേല്‍ വരെ നടത്തിയ കുരിശിന്റെ വഴി പള്ളിയിലെത്തിയ വേളയിലായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി പിതാവിനെ കാണാനായി എത്തിയത്. ഈ സമയത്തായിരുന്നു സിദ്ദിഖിനെ അനുഗ്രഹിച്ച് ആശിര്‍വദിച്ചത്.

Read More